---
title: "'ചിരിച്ചേ... ചിരിച്ചേ...'; ഒറ്റദിവസം കൊണ്ട് 22 മില്യൺ വ്യൂസ് , സൗഹൃദങ്ങളിലെ ചൂഷണങ്ങളെ ട്രോളി പുതിയ വീഡിയോയുമായി അഖിൽ എൻആർഡി"
english_title: "Akhil NRD New Reel Goes Viral With 22 Million Views, Trolls People Who Exploit Friendships"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378766/ akhil-nrd-new-reel-22-million-views-viral"
published_at: "2026-08-16T11:38:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8156c4d6e85_akhil-nrd-new-reel-22-million-views-viral.jpg"
keywords: ["Akhil NRD", "Instagram Reel", "Viral Video"]
---

# 'ചിരിച്ചേ... ചിരിച്ചേ...'; ഒറ്റദിവസം കൊണ്ട് 22 മില്യൺ വ്യൂസ് , സൗഹൃദങ്ങളിലെ ചൂഷണങ്ങളെ ട്രോളി പുതിയ വീഡിയോയുമായി അഖിൽ എൻആർഡി

> **Lead Summary:** ** ഇൻ**സ്റ്റഗ്രാമിലെ ശ്രദ്ധേയ മലയാളം കണ്ടന്റ് ക്രിയേറ്ററായ അഖിൽ എൻആർഡിയുടെ പുതിയ റീൽ മണിക്കൂറുകൾക്കുള്ളിൽ 22 മില്യൺ വ്യൂസ് നേടി വൈറലായി. സൗഹൃദങ്ങളെയും ബന്ധങ്ങളെയും ചൂഷണം ചെയ്യുന്നവരെ ട്രോൾ ചെയ്യുന്നതാണ് വീഡിയോയുടെ പ്രമേയം.

## Article Content

** ഇൻ**സ്റ്റഗ്രാമിലെ ശ്രദ്ധേയ മലയാളം കണ്ടന്റ് ക്രിയേറ്ററായ അഖിൽ എൻആർഡിയുടെ പുതിയ റീൽ മണിക്കൂറുകൾക്കുള്ളിൽ 22 മില്യൺ വ്യൂസ് നേടി വൈറലായി. സൗഹൃദങ്ങളെയും ബന്ധങ്ങളെയും ചൂഷണം ചെയ്യുന്നവരെ ട്രോൾ ചെയ്യുന്നതാണ് വീഡിയോയുടെ പ്രമേയം.

ഒരു മില്യണിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.'ചിരിച്ചേ ചിരിച്ചേ' എന്ന വാചകത്തോടെയാണ് അഖിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചത്. റീലിൽ ഒരു ഫോട്ടോഗ്രാഫറായാണ് അഖിൽ അഭിനയിക്കുന്നത്. ജോലിക്കിടെ വീടിന്റെ പാലുകാച്ചലിന് ക്ഷണിക്കാനെത്തുന്ന സുഹൃത്താണ് മറ്റൊരു കഥാപാത്രം. ഒപ്പം ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റും ഉണ്ട്.

ക്ഷണം സ്വീകരിച്ച അഖിലിനോട്, വരുമ്പോൾ കാമറയും കൂടി എടുക്കണേയെന്നും കുറച്ച് ഫോട്ടോകൾ എടുക്കാനുണ്ടാകുമെന്നുമാണ് സുഹൃത്ത് പറയുന്നത്. റീൽസ് ലോകത്ത് നിന്ന് സിനിമാലോകത്തേക്കും ചുവടുവെച്ചിട്ടുള്ള അഖിലിന്റെ ഈ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്.

അർജുൻ അശോകൻ, കാളിദാസ് ജയറാം എന്നിവരുൾപ്പെടെ നിരവധി താരങ്ങളും അഖിലിന് പിന്തുണയുമായി എത്തി. അഖിലിന്റെ വ്യക്തിജീവിതത്തിൽ അപ്രതീക്ഷിതമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തന്റെ ജീവിതത്തിലെ പ്രശ്നങ്ങളിൽ പരസ്യപ്രതികരണത്തിന് അഖിൽ തയാറായിരുന്നില്ല. ആ പ്രശ്നങ്ങൾക്കുശേഷം ഇതാദ്യമായാണ് തന്റെ സമൂഹമാധ്യമത്തിൽ അഖിൽ റീൽ പങ്കുവയ്ക്കുന്നത്.

**English Summary:**

Malayalam Instagram creator Akhil NRD's new reel has gone viral, garnering 21 million views and over 1 million likes within hours. The video trolls people who exploit friendships and relationships. In the reel, Akhil plays a photographer invited to a housewarming, who is then asked to bring his camera for photos. Actors Arjun Ashokan and Kalidas Jayaram were among those who extended support. This is Akhil's first reel post after facing personal issues, during which he had not made any public statement.

[A post shared by AKHIL NRD (@akhil_nrd)](https://www.instagram.com/reel/DcDZnynRqgS/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/378766/ akhil-nrd-new-reel-22-million-views-viral)